റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി (സിബിഡിസി) അടുത്ത സാമ്പത്തിക വർഷം മുതൽ. സിബിസിഡി അവതരിപ്പിക്കുന്നതിനായി ആർബിഐ ആക്ട് ഭേദഗതി ചെയ്യാൻ നടപടികൾ തുടങ്ങിയിരിക്കുകയാണ് കേന്ദ്രം.
കേന്ദ്രസർക്കാർ ആർബിഐ ആക്ട് ഭേദഗതി ചെയ്യുന്നതിന് പിന്നാലെ പരീക്ഷണാർത്ഥം ആർബിഐ സിബിഡിസി അവതരിപ്പിക്കും.റിട്ടെയിൽ, ഹോൾസെയിൽ എന്നിങ്ങനെ രണ്ട് രീതിയിലാണ് റിസർവ് ബാങ്ക് സിബിഡിസി അവതരിപ്പിക്കുക.
റിട്ടെയിൽ സിബിഡിസിയാണ് സാധാരണ കറൻസി പോലെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷനുകളാണ് ഹോൾസെയിൽ ഡിജിറ്റൽ കറൻസി ഉപയോഗിക്കുക. ബ്ലോക്ക് ചെയിൻ ടെക്‌നോളജിയെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന സിബിഡിസിയുടെ മറ്റ് ഫീച്ചറുകളെല്ലാം ഇന്ത്യൻ രൂപയ്ക്ക് സമാനമായിരിക്കും.
ഇന്ത്യയ്ക്ക് പുതിയ ഡിജിറ്റൽ കറൻസി ഉണ്ടാകുമെന്നാണ് പ്രഖ്യാപനം ധനമന്ത്രി നീർമലാ സീതാരാമൻ നടത്തുന്നത് ബജറ്റ് പ്രഖ്യാപനത്തിനിടെയാണ്. നിക്ഷേപത്തിനായി പുത്തൻ സാങ്കേതിക വിദ്യകളും പുതുരീതികളും പരീക്ഷിച്ചുവരുന്ന നിക്ഷേപകർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു കേന്ദ്രബജറ്റ്. ഡിജിറ്റൽ സമ്പദ് ഘടനയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.