കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്ക് പുതിയ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.
റഫറന്‍സ് ആവശ്യങ്ങള്‍ക്ക് ആവശ്യമായ നിലവിലുള്ള ഡാറ്റാബേസ് പുതുക്കുകയാണ് ലക്ഷ്യം.
നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെ കുവൈത്തിലെ എല്ലാ ഇന്ത്യന്‍ എഞ്ചിനീയര്‍മാരും ഓണ്‍ലൈനില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി നിര്‍ദ്ദേശിച്ചു. ഈ മാസം 22 ആണ് അവസാന തിയതി.
https://forms.gle/vFjaUcJJwftrgCYE6 എന്ന ഗൂസ്ള്‍ ഫോം വഴി എളുപ്പത്തില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. 2020 സെപ്റ്റംബറിലാണ് കുവൈത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ അവസാന രജിസ്ട്രേഷന്‍ നടന്നത്.