ദുബൈ: ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിനെ പോയ മാസത്തെ ഏറ്റവും മികച്ച കളിക്കാരനായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തെരഞ്ഞെടുത്തു. ഒരു വർഷത്തിലേറെ കാലം പരിക്ക് മൂലം പുറത്തിരുന്ന ഭുവി ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ പരമ്പരയിലെ മിന്നുന്ന പ്രകടനത്തിന്റെ മികവിലാണ് മാർച്ച് മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്ററായത്.
ഈ വർഷം ജനുവരിയിൽ തുടങ്ങിയ ‘പ്ലെയർ ഓഫ് ദ മന്ത്’ തുടർച്ചയായി മൂന്നാം തവണയാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കുന്നത്. ജനുവരിയിൽ ഋഷഭ് പന്തും ഫെബ്രുവരിയിൽ ആർ. അശ്വിനുമായിരുന്നു താരങ്ങൾ.