ടോക്കിയോയിൽ ഇന്ത്യയ്ക്കിനിയും പ്രതീക്ഷിക്കാമോ?

ഒളിമ്പിക്സിലെ അത്‌ലറ്റിക്സില്‍ ഇതുവരെ മെഡല്‍ നേടാനാകാത്ത ഇന്ത്യ ഇനി ഇത്തവണ എവിടെ വരെ പോകും ?  റിയോ ഒളിമ്പിക്സില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിതാ ബാബര്‍ മാത്രമാണ് ഫൈനലില്‍ കടന്നിരുന്നത്.കൊവിഡ് കാരണം ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഒഴികെയുള്ളവര്‍ക്കൊന്നും സമീപകാലത്ത് വിദേശത്ത് പരിശീലനം നടത്താന്‍ കഴിയാത്തത് തിരിച്ചടിയാണെങ്കിലും ശുഭ പ്രതീക്ഷയിലാണ് അത്‌ലറ്റിക്‌സ് സംഘം.

26 അംഗ സംഘത്തെയാണ് ഒളിമ്പിക്സില്‍ ഇന്ത്യ അണിനിരത്തുന്നത്. ഇതില്‍ ഏഴു പേര്‍ മലയാളികളാണ്. മുന്‍ തവണകളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരു മലയാളി വനിതാ അത്‌ലറ്റ്  പോലും ഇന്ത്യന്‍ സംഘത്തിലില്ല.

ജാവലിന്‍ ത്രോയിലെ ജൂനിയര്‍ ലോക റെക്കാഡുകാരന്‍ നീരജ് ചോപ്രയാണ് ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷ. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ ഗ്രാന്‍ പ്രിക്സില്‍ തന്റെ തന്നെ ദേശീയ റെക്കാഡ് തിരുത്തിയ 88.07 മീറ്രറാണ് നീരജിന്റെ പേഴ്സണല്‍ ബെസ്റ്റ്.

ഡിസ്കസ് ത്രോയില്‍ ആറാം സ്ഥാനത്തുള്ള കമല്‍ പ്രീത് കൗര്‍ ആദ്യ അഞ്ചില്‍ എത്താനുള്ള ശ്രമത്തിലാണ്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 3000 മീറ്ററില്‍ ഫൈനലിലെത്തിയ അവിനാശ് സാബ്‌ലെ, ലോംഗ് ജമ്പ് താരം എം.ശ്രീശങ്കര്‍ എന്നിവരെല്ലാം പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.

വനിതകളുടെ 100, 200 മീറ്ററുകളില്‍ ദ്യുതി ചന്ദ് മത്സരിക്കുന്നുണ്ട്. 100 മീറ്ററില്‍ 11.17 സെക്കന്‍ഡാണ് ദ്യുതിയുടെ മികച്ച സമയം.ഇന്ന് നൂറ് മീറ്ററിന്റെ ഹീറ്റ്സില്‍ ദ്യുതി ഇറങ്ങുന്നുണ്ട്. മലയാളി താരം എം.പി ജാബിര്‍ 400 മീറ്രര്‍ ഹര്‍ഡില്‍സിന്റെ ഒന്നാം റൗണ്ട് ഹീറ്റ്സില്‍ ഇറങ്ങും. 49.13 സെക്കന്റാണ് ബെസ്റ്റ് ടൈം.3000 മീറ്റർ സ്‌റ്റീപ്പിൽ ചേസില്‍ അവിനാശ് സാ‌ബ്‌ലെയ്ക്കും ഇന്ന് ഹീറ്റ്സുണ്ട്.

4-400 മീറ്റർ മിക്സഡ് റിലേ റൗണ്ട്1 ഹീറ്റ്‌സും ഇന്ന് നടക്കും.അലക്സ് ആന്റണി, സാര്‍ത്തക് ഭാംഭ്രി,രേവതി വീരമണി, ശുഭ വെങ്കിടേശന്‍ എന്നിവരായിരിക്കും അണി നിരക്കുക.

spot_img

Related Articles

Latest news