തെലങ്കാനയില്‍ നിന്നും ഇന്ത്യയിലെ ആദ്യ ലൈന്‍ വുമണ്‍

ഹൈദരാബാദ്: രാജ്യത്തെ ആദ്യത്തെ ലൈന്‍ വുമണ്‍ തെലങ്കാനയില്‍ നിന്ന്. ഉപജീവനത്തിനായി ഉയരമുള്ള പവര്‍ ട്രാന്‍സ്മിഷന്‍ ടവറുകളില്‍ കയറാന്‍ തീരുമാനിച്ചുറച്ച്‌ മുന്നോട്ട് വന്നിരിക്കുന്നത് വി ഭാരതിയും ബബ്ബൂരി ശിരിഷയുമാണ്.

അപകട സാധ്യത ഏറെയുളളതിനാല്‍ ഇതുവരെ ഈ ജോലി പുരുഷ കേന്ദ്രീകൃതമായിരുന്നു. 2020ലാണ് ഇരുവരും ലൈന്‍ വുമണ്‍ ജോലിക്കായി അപേക്ഷ അയച്ചത്. അത്വരെ ഈ ജോലി ചെയ്യുന്നതിനായി സ്ത്രീകളാരും മുന്നോട്ട് വന്നിരുന്നില്ല. രണ്ട് വര്‍ഷത്തിലേറെ നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ഇരുവര്‍ക്കും ജോലിയില്‍ കയറാന്‍ കഴിഞ്ഞത്.

വി ഭാരതിയും ബബ്ബൂരി ശിരിഷയ്ക്കും ഐടിഐ സര്‍ട്ടിഫിക്കേഷന്‍ ഉണ്ട്. കോടതി വിചാരണക്കിടെ എഴുത്തുപരീക്ഷ എഴുതാന്‍ തങ്ങള്‍ക്ക് മതിയായ യോഗ്യതയുണ്ടെന്ന് അവര്‍ കോടതി മുറിയിലെ നിരീക്ഷകരെ ബോധ്യപ്പെടുത്തി. ഒപ്പംതന്നെ ജോലി നേടുന്നതിനുള്ള നിര്‍ബന്ധിത പോള്‍ ടെസ്റ്റിന്റെ ഭാഗമായി 8 അടി ഉയരമുള്ള ടവറില്‍ കയറാന്‍ തങ്ങള്‍ ശാരീരികമായി യോഗ്യരാണെന്ന് തെളിയിക്കുകയും ചെയ്തു. തുടര്‍ന്ന് കോടതി അവര്‍ക്ക് അനുകൂലമായി വിധി പറഞ്ഞു. പിരമിഡ് ആകൃതിയിലുളള പവര്‍ ടവറുകളുടെ മുകളില്‍ എത്തുമെന്ന് അവര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും ഗ്ലാസ് സീലിങ് തകര്‍ക്കുന്നത് അവരെ സംബന്ധിച്ച്‌ എളുപ്പമായിരുന്നില്ല.

സിദ്ധിപേട്ടിലെ ചെബര്‍ത്തി ഗ്രാമത്തില്‍ നിന്നുള്ള ശിരിഷ (22) ഇപ്പോള്‍ ഹൈദരാബാദില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുളള കുത്ബുല്ലാപൂരില്‍, തെലങ്കാനയിലെ സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്ബനിയില്‍ ജോലി ചെയ്യുകയാണ്. 24കാരിയായ ഭാരതി സ്വന്തം ജില്ലയായ വാറങ്കലില്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ഓഫ് തെലങ്കാന ലിമിറ്റഡിലാണ് ജോലി ചെയ്യുന്നത്. ജൂനിയര്‍ ലൈന്‍മാന്‍ എന്ന പോസ്റ്റിലേക്കാണ് ഇവര്് കയറിയത്. എന്നാല്‍ ഉടന്‍തന്നെ ഇരുവര്‍ക്കും സ്ഥാനക്കയറ്റമുണ്ടാകുമെന്നാണ് വിവരം.

‘ഇതൊരു ശ്രമകരമായ യാത്രയാണ്. ഞാന്‍ മാനസികമായി തളര്‍ന്നുപോകും..പ്രത്യേകിച്ചും ഈ ജോലി ഒരു സ്ത്രീക്കുള്ളതല്ല എന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കുമ്ബോള്‍. എന്തുകൊണ്ടെന്ന് ആളുകള്‍ ഇങ്ങനെ പറയുന്നതെന്ന് എനിക്ക് അത്ഭുതമാണ്, സ്ത്രീകള്‍ എല്ലാ മേഖലയിലും മുന്നേറിയിട്ടുണ്ട്’, രണ്ട് കുട്ടികളുടെ അമ്മയായ ഭാരതി പറഞ്ഞു. ‘ഞാന്‍ പുരുഷന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാറുണ്ട്. ആളുകള്‍ എനിക്ക് അതേ ബഹുമാനമാണ് നല്‍കുന്നത്. ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ എന്റെ അടുത്ത് വന്ന് അവര്‍ക്കും ലൈന്‍ വുമണ്‍ ആകണമെന്ന് പറയുന്നു. അതൊരു നല്ല കാര്യമായി തോന്നുന്നു’, ഭാരതി പറഞ്ഞു. എല്ലാവരും തന്നോട് നന്നായി പെരുമാറുന്നുവെന്നും താന്‍ ഈ ജോലിക്ക് യോഗ്യയാണെന്ന് അവര്‍ മനസ്സിലാക്കിയെന്ന് കരുതുന്നുവെന്നും ഭാരതി കൂട്ടിച്ചേര്‍ത്തു. ഹെല്‍മെറ്റ് ധരിച്ച്‌, സല്‍വാറും സ്‌നീക്കേഴ്‌സും ധരിച്ച ഈ രണ്ട് സ്ത്രീകളും സമൂഹത്തിലെ പൊതുധാരണയില്‍ മാറ്റം വരുത്തുന്നതിനായി പോരാട്ടത്തിലാണ്.

spot_img

Related Articles

Latest news