പാരീസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡൽ: വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകറാണ് വെങ്കലം നേടിയത്

പാരീസ് ഒളിംപിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റള്‍ ഇനത്തില്‍ ആണ് താരം വെങ്കലം നേടിക്കൊണ്ട് ഇന്ത്യയുടെ പാരീസ് ഒളിംപിക്സിലെ ആദ്യ മെഡല്‍ ഉറപ്പിച്ചത്.ആവേശകരമായ ഫൈനലില്‍ 221.7 പോയിന്റുകള്‍ നേടിയാണ് മുൻ ലോക ഒന്നാം നമ്പർ മൂന്നാമത് ഫിനിഷ് ചെയ്തത്.

3 കൊല്ലം മുമ്പ് ടോക്കിയോ ഒളിംപിക്സിലെ കണ്ണീർ ആണ് ഇത്തവണത്തെ പ്രകടനത്തോടെ മനു മായിച്ചു കളഞ്ഞത്. അന്ന് വലിയ പ്രതീക്ഷയോടെ ഷൂട്ട് ചെയ്ത താരം യോഗ്യതയില്‍ 12 മത് ആവുക ആയിരുന്നു. ഇന്ന് 243 പോയിന്റ് നേടിയ കൊറിയയുടെ ഒ യെ ജിൻ ഒന്നാമതും 241 പോയിബ്റ്റ് നേടിയ കൊറിയയുടെ തന്നെ കിം യെജി രണ്ടാമതും ഫിനിഷ് ചെയ്തു.

spot_img

Related Articles

Latest news