കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് ട്രാന്‍സ്മെന്‍ സഹദ് കുഞ്ഞിന് ജന്മം നല്‍കി.മാര്‍ച്ച് നാലിനാണ് തിയതി നിശ്ചയിച്ചിരുന്നെങ്കിലും ഷുഗര്‍ കൂടിയതിനെത്തുടര്‍ന്ന് നേരത്തെ അഡ്മിറ്റാവുകയായിരുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് അമ്മ സിയ പറഞ്ഞു.
ഭര്‍ത്തവ് സഹദ് ഫാസിലിലൂടെ തന്റെയുള്ളിലെ മാതൃത്വം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച സിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. ഇന്നലെ ആശുപത്രിയില്‍ അഡ്മിറ്റായ വിവരവും സിയ ഇന്‍സ്റ്റഗ്രാം ലൈവിലെത്തി അറിയിച്ചു. പിന്നാലെയാണ് കുഞ്ഞ് പിറന്ന സന്തോഷ വാർത്തയും എത്തിയത്.