റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസ് ബാഡ്മിൻ്റൺ മത്സരത്തിൽ സ്വർണ വിജയം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ മലയാളി താരം കോഴിക്കോട് കൊടുവള്ളി സ്വദേശി ഖദീജ നിസക്ക് ഒ.ഐ.സി.സി. കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി ആദരവ് നൽകി അനുമോദിച്ചു.
വനിതാ സിംഗിസ് ബാഡ്മിന്റൺ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അൽ നജദ് ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഖദീജ അൽ ഹിലാൽ ക്ലബിലെ ഹയ അൽ മുദരയ്യയെ പരാജയപ്പെടുത്തിയാണ് ഫൈനൽ മത്സരത്തിൽ സ്വർണ വിജയം നേടിയത്.
സൗദിയിലുളള വിദേശികൾക്കും പങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ നിസ മത്സരത്തിനിറങ്ങിയത്. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന ഏക വനിത ഇന്ത്യക്കാരിയെന്ന ബഹുമതിയും ഇവർക്കുണ്ട്. ഐടി എഞ്ചിനീയർ കൊടത്തിങ്ങൽ അബ്ദുല്ലത്തീഫിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളായ ഖദീജ നിസ റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. സൗദി, ബഹ്‌റൈൻ, ഇന്ത്യ എന്നിവിടങ്ങളിൽ നടന്ന നിരവധി മത്സരങ്ങളിലും ഖദീജ നിസ ബാഡ്മിന്റൺ മത്സരത്തിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് കുഞ്ഞി കുമ്പള ഉൽഘാടനം ചെയ്തു.ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡൻ്റ് എം.ടി ഹർഷാദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം കൊടുവള്ളി ആമുഖ പ്രസംഗം നടത്തി, അഥിതി ഖദീജ നിസയെയും, അവരുടെ പിതാവ് അബ്ദുൽ ലത്തീഫിനെയും സെൻട്രൽ കമ്മിറ്റി ട്രഷറർ നവാസ് വെള്ളിമാടുകുന്ന് പരിചയപ്പെടുത്തി. ചടങ്ങിൽ സംഘടനാ ഭാരവാഹികൾ, സാമൂഹിക സാസ്ക്കാരിക പ്രവർത്തകർ എന്നിവർ ആശംസകൾ നേർന്നു.
ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ,
നാഷണൽ സെക്രട്ടറി സിദ്ധീഖ് കല്ലുപറമ്പൻ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, മുഹമ്മദലി മണ്ണാർക്കാട്, സലീം കളക്കര, നൗഫൽ പാലക്കാടൻ,യഹിയ കൊടുങ്ങല്ലൂർ, മാധ്യമ പ്രവർത്തകരായ നസറുദ്ധീൻ വി.ജെ, നജീം കൊച്ചു കലുങ്ക്, സുലൈമാൻ ഊരകം, നാദിർഷാ റഹിമാൻ, സാമൂഹിക പ്രവർത്തകരായ ഇബ്രാഹീം സുബ്ഹാൻ, ഷമീർ പുത്തൂർ, നാസർ ലൈസ്, ഷാജു കെ.സി, ഒ.ഐ.സി.സി ജില്ലാ പ്രസിഡൻ്റുമാരായ സജീർ പൂന്തുറ, സുഗതൻ നൂറനാട്, ബഷീർ കോട്ടയം, ശുക്കൂർ ആലുവ, സുരേഷ് ശങ്കർ, അമീർ പട്ടണത്തിൽ, മജീദ് കണ്ണൂർ, അലക്സ് കൊട്ടാരക്കര, സലീം അർത്തിയിൽ, കോഴിക്കോട് ജില്ലാ ഭാരവാഹികളായ സഫാദ് അത്തോളി, വൈശാഖ് അരൂർ, ഇഖ്ബാൽ കുറ്റ്യാടി, ജോൺ കക്കയം, സാദിഖ് സി.കെ, അൽത്താഫ് കാലിക്കറ്റ് എന്നിവർ സംസാരിച്ചു.തുടർന്ന് ഖദീജ നിസ മറുപടി പ്രസംഗം നടത്തി.
സെക്രട്ടറി അശ്റഫ് മേച്ചേരി സ്വാഗതവും ഒമർ ശരീഫ് നന്ദിയും പറഞ്ഞു. അഥിതി ഖദീജ നിസക്കുള്ള കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആദരവ് ഹർഷാദ് എം.ടിയും, ഉപഹാരം ശിഹാബ് കൈതപൊയിലും സമ്മാനിച്ചു. മുത്തലിബ്, ഷമീം എൻ.കെ ,അനീഷ് അബ്ദുള്ള, റിഫായി, മജു കോഴിക്കോട്, അബൂബക്കർ പന്നിയങ്കര, അനാർ അർഷാദ്, റസീന അൽത്താഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.