ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്

തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്. കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ പാനലും കെ പി സി സി മുൻ എക്സിക്യുട്ടീവ് അംഗവും നിലവിലെ ആശുപത്രി പ്രസിഡന്റുമായ മമ്പറം ദിവാകരന്റെ പാനലും തമ്മിലാണ് മത്സരം. കെ സുധാകര വിഭാഗം വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയതായും ആരോപണമുണ്ട്.

സഹകരണ സംഘം തെരഞ്ഞെടുപ്പാണെങ്കിലും പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ് മമ്പറത്ത്. 4300 മെമ്പർമാരാണ് ഭരണസമിതി തെരഞ്ഞെടുപ്പിൽ വോട്ടർ ഐ ഡി കാർഡുകൾ കൈപ്പറ്റിയത്. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിൽ രാവിലെ പത്ത് മുതൽ വൈകുന്നേരം 4 മണി വരെയാണ് വോട്ടെടുപ്പ്.

സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് കാവലിലായിരിക്കും വോട്ടെടുപ്പ് നടക്കുന്നത്. സുധാകര വിഭാഗം വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയതായി മമ്പറം ദിവാകരൻ ആരോപണം ഉന്നയിച്ചിരുന്നു.

കെ സുധാകരനും മമ്പറം ദിവാകരനും അഗ്നി പരീക്ഷയാണ് തെരഞ്ഞെടുപ്പ്. പരാജയപ്പെട്ടാൽ കെ സുധാകരൻ്റെ രാഷ്ട്രീയ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടും.ആശുപത്രി ഭരണം കൈവിട്ടാൽ അത് മമ്പറം ദിവാകരന് കനത്ത തിരിച്ചടിയാകും.

 

Mediawings:

spot_img

Related Articles

Latest news