റിയാദ് : രാജ്യത്തെ ഏക വനിത പ്രധാനമന്ത്രിയായ ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാഗാന്ധിയുടെ 41 മത് രക്ത സാക്ഷിത്വ ദിനം ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂചിതമായി ആചരിച്ചു.
ഒഐസിസി സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ ബാലു കുട്ടൻ അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ് ഒഐസിസി പ്രസിഡന്റ് സലീം കളക്കര ഉത്ഘാടനം ചെയ്തു.
കെഎംസിസി നേതാവും അധ്യാപകനും ആയ ഷാഫി മാസ്റ്റർ, അൽ ആലിയ സ്കൂൾ അധ്യാപകൻ ശങ്കർ ദിവാകരൻ, ഒഐസിസി ഗ്ലോബൽ അംഗവും പ്രിയദർശിനി പബ്ലിക്കേഷൻ സൗദി കോർഡിനേറ്ററുമായ നൗഫൽ പാലകാടൻ എന്നിവർ ഇന്ദിര ഗാന്ധി അനുസ്മരണപ്രഭാഷണം നടത്തി.
ബാങ്കുകളുടെ ദേശസാല്‍ക്കരണം, ദാരിദ്ര നിർമാർജ്ജനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പരിഷ്‌കരണങ്ങളിലൂടെ രാജ്യശ്രദ്ധയാകര്‍ഷിച്ച ഭരണാധികാരിയും ദേശസ്നേഹവും മതേതരത്വവും അഖണ്ഡതയും എന്നും നെഞ്ചിലേറ്റിയ മഹാവ്യക്തിത്വവുമായിരുന്നു ഇന്ദിര ഗാന്ധി എന്നു അനുസ്മരണ പ്രഭാഷണം നടത്തിയവർ പറഞ്ഞു.
1955ല് ഇന്ദിര ഗാന്ധി കോണ്ഗ്രസ് പ്രവര്ത്തകസമിതിയംഗവും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയംഗവുമായി. എ.ഐ.സി.സിയുടെ ദേശീയോദ്ഗ്രഥന കൗണ്സില് ചെയര്പേഴ്സണ്, ആൾ ഇന്ത്യ യൂത്ത് കോഗ്രസ് പ്രസിഡന്റ്, എ.ഐ.സി.സി. വനിതാവിഭാഗം പ്രസിഡന്റ് പദവികള് വഹിച്ചിട്ടുണ്ട്. 1959 മുതല് 1960 വരെയും പിന്നീട് 1978 ജനുവരി മുതലും അവര് ഇന്ത്യന് നാഷണല് കോണ്ഗ്രസ് പ്രസിഡന്റായിരുന്നു.
1964 മുതല് 1966 വരെ വാര്ത്താവിതരണ, പ്രക്ഷേപണ വകുപ്പു മന്ത്രിയായിരുന്നു. 1966 ജനുവരി മുതല് 1977 മാര്ച്ച് വരെ പ്രധാനമന്ത്രിപദം അലങ്കരിച്ചു. 1967 സെപ്റ്റംബര് മുതല് 1977 മാര്ച്ച് വരെ ആണവോര്ജ വകുപ്പു മന്ത്രിയായിരുന്നു . 1967 സെപ്റ്റംബര് അഞ്ചു മുതല് 1969 ഫെബ്രുവരി 14 വരെ വിദേശകാര്യ വകുപ്പിന്റെ അധികച്ചുമതല വഹിച്ചു. 1970 ജൂണ് മുതല് 1973 നവംബര് വരെ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തത് ഇന്ദിര ഗാന്ധിയായിരുന്നു. 1972 ജൂണ് മുതല് 1977 മാര്ച്ച് വരെ ബഹിരാകാശവകുപ്പിന്റെ ചുമതലയും വഹിച്ചു. 1980 ജനുവരി മുതല് പ്ളാനിംങ് കമ്മീഷന് ചെയര് പേഴ്സണായി പ്രവര്ത്തിച്ചു. 1980 ജനുവരി 14ന് അവര് വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടുകയും തന്റെ മരണം വരെ ആ സ്ഥാനത്തു തുടരുകയും ചെയ്തു.
ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണതഫലമായി, സിഖ് വംശജരുടെ അപ്രീതിക്കു പാത്രമായിത്തീർന്ന അവർ 31 ഒക്ടോബർ 1984 ന് സിഖ് വംശജരായ തന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൃതിയടഞ്ഞു.
ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു.
അമീർ പട്ടണം ആമുഖപ്രസംഗം നടത്തിയ അനുസ്മരണയോഗത്തിനു ഒഐസിസി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ സ്വാഗതവും..ഒഐസിസി ജനറൽ സെക്രട്ടറി സക്കിർ ദാനത് നന്ദിയും പറഞ്ഞു.
ഗ്ലോബൽ കമ്മിറ്റി നാഷണൽ കമ്മിറ്റി ജില്ലാ കമ്മിറ്റി നേതാക്കളും അംഗങ്ങളും അനുസ്മരണ ചടങ്ങിനു നേതൃത്വം കൊടുത്തു.

