കണ്ണൂര്‍ : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. വ്യവസായി ഷറാറ ഷറഫുദ്ദീനാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍ പതിനഞ്ചുകാരിയുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയുടെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുട്ടിയെ വ്യവസായിയുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവിടെ നിന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.
വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് ധര്‍മ്മടം പോലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷറഫുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്.
അമ്മയുടെ സഹോദരി ഭര്‍ത്താവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സഹോദരി ഭര്‍ത്താവിനെ കതിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.