രണ്ടര വയസുകാരി മർദനത്തിന് ഇരയായതിൽ ദുരൂഹത

എറണാകുളം തൃക്കാക്കരയിൽ രണ്ടര വയസുകാരി മർദനത്തിന് ഇരയായതിൽ ദുരൂഹത. കുഞ്ഞിന്റെ ചികില്‍സ വൈകിപ്പിച്ചതിന് അമ്മയ്ക്കെതരെ കേസെടുത്തെങ്കിലും പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്ന ആന്റണി ടിജിൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷപ്പെട്ടു.

കുഞ്ഞിന്റെ അമ്മയുടെ സഹോദരിക്കൊപ്പം കാറിൽ രക്ഷപ്പെട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇവര്‍ ആദ്യം പോയത് പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയിലേക്കായിരുന്നു. പിന്നീട് രാത്രി പതിനൊന്നോടെ അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‌‍ മിഷനിലേക്ക് മാറ്റി.

എന്നാൽ രണ്ടര വയസുകാരിക്ക് സംഭവിച്ചത് ക്രൂര മർദ്ദനമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലച്ചോറിൽ ക്ഷതം, ഇടത് കൈയിൽ രണ്ട് ഒടിവ്, തലമുതൽ കാൽ പാദം വരെ മുറിവുകൾ ഉള്ളതായി ആശുപത്രി അധികൃതർ പറയുന്നു. കൂടാതെ കുഞ്ഞിന്റെ മുതുകിൽ തീപ്പൊള്ളലുകളും ഏറ്റിട്ടുണ്ട്. കുഞ്ഞ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു.

കൃത്യം ഒരു മാസം മുന്‍പാണ് പുതുവൈപ്പ് സ്വദേശിയായ ആന്റണി ടിജിന്‍ കാക്കനാട് നവോദയ ജംഗ്ഷന് സമീപം വീട് വാടകയ്ക്കെടുക്കുന്നത്. സൈബര്‍ പോലീസ് ഉദ്യോഗസ്ഥനായ താന്‍ കാനഡയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ചതാണെന്നും ഭാര്യയും മൂന്ന് വയസുകാരന്‍ മകന്‍, ഭാര്യാസഹോദരി, അമ്മ എന്നിവരും ഒപ്പമുണ്ടെന്നാണ്  ഫ്ളാറ്റ് ഉടമയോട് പറഞ്ഞത്.

spot_img

Related Articles

Latest news