കോഴിക്കോട്: കാട്ടുപ്പന്നിയുടെ ആക്രമണത്തില്‍ കോഴിക്കോട് പത്ത് പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര കല്ലോട് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
സംഭവത്തില്‍ ഒരു സ്ത്രീയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒന്‍പത് പേരെ പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലും ഗുരുരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായാണ് വിവരം.