കൊല്‍ക്കത്തയിലെ ആര്‍ജെ കര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നാല്‍പ്പത്തിനാലുകാരനാണ് വെള്ളിയാഴ്ച്ച രാത്രി മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ‘മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ എന്നറിയപ്പെടുന്ന necrotizing fasciitisയുടെ സന്നിധ്യം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ചര്‍മ്മത്തിലും അതിനു താഴെയുള്ള ടിഷ്യൂകളിലും ഉണ്ടാകുന്ന അപൂര്‍വ അണുബാധയാണ് നെക്രോടൈസിംഗ് ഫാസിയൈറ്റിസ് എന്ന് വിളിക്കുന്ന മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ. രോഗനിര്‍ണയം നടത്തി വേഗത്തില്‍ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണത്തിന് വരെ ഈ അസുഖം കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മൃണ്‍മോയ് റോയ് എന്നയാളാണ് അപൂര്‍വ അണുബാധ ബാധിച്ച് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്ബ് കൊല്‍ക്കത്തയിലെ മാദ്യമഗ്രാമം സ്വദേശിയായ മൃണ്‍മോയ് റോയ് ട്രെയിനില്‍ നിന്ന് വീണ് പരിക്ക് പറ്റിയിരുന്നു. ട്രെയിനില്‍ നിന്ന് വീണ് ഇടുപ്പിന്റെ താഴെയായി ഇരുമ്ബ് ദണ്ഡ് കുത്തിക്കയറിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നത്.