നാര്‍ക്കോട്ടിക് ജിഹാദ്: മുഖ്യമന്ത്രിയുടെ ഇടപെടല്‍ അവസരോചിതം ഐ.എന്‍.എല്‍

കോഴിക്കോട്: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് എന്ന പ്രയോഗം തിരുത്തപ്പെടേണ്ടതാണെന്നും ലൗ ജിഹാദിലൂടെ മതപരിവര്‍ത്തനം നടക്കുന്നുവെന്ന ആരോപണം വസ്തുതക്ക് നിരക്കുന്നതല്ലെന്നും വിശദീകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഇടപെടല്‍ അവസരോചിതവും ഫലപ്രദവുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍.

ഈ വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ബി.ജെ.പിയെ സന്തോഷിപ്പിക്കാനും വര്‍ഗീയ ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കാനുള്ളതുമാണ്. കേരളത്തിലെ മതപരിവര്‍ത്തനങ്ങളിലും ലഹരിമരുന്നു ഇടപാടുകളിലും മുസ്‌ലിംകള്‍ക്ക്‌ വലിയ പങ്കുണ്ട് എന്ന കുപ്രചരണങ്ങളുടെ മുനയൊടിക്കുന്നതാണ് വസ്തുതാ വിവരക്കണക്കുകള്‍ മുന്നില്‍വെച്ച് മുഖ്യമന്ത്രി നടത്തിയ സമര്‍ത്ഥനം.

എന്നിട്ടും സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നത് വൃത്തികെട്ട രാഷ്ട്രീയമാണ്. തങ്ങള്‍ അകപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടുവാനുള്ള കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും വിലകുറഞ്ഞ തന്ത്രമാണ് വിവാദം ആളിക്കത്തിക്കാനുള്ള ശ്രമമെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

spot_img

Related Articles

Latest news