ഇന്ത്യയിലെ ജനപ്രിയ എംപിവി മോഡലായ ടൊയോട്ട ഇന്നോവയുടെ പുതിയ മോഡലായ ഇന്നോവ ഹൈക്രോസ് ഈ മാസം അവതരിപ്പിക്കും.
വാഹനം നവംബര്‍ 25-ന് പ്രദര്‍ശിപ്പിക്കും എന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ കൃത്യമായി മനസ്സിലാക്കി തങ്ങളുടെ മോഡലുകളെയെല്ലാം കാലത്തിനനുസരിച്ച് പുതുക്കുന്നവരാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. എംപിവി സെഗ്മെന്റില്‍ അരങ്ങുവാഴുന്ന ഇന്നോവ ക്രിസ്റ്റയുടെ പുതിയ മോഡല്‍ കൂടി പുറത്തിറക്കുന്നതോടെ വാഹനരംഗത്ത് ടൊയോട്ട കരുത്ത് വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പ്. നവംബര്‍ അവസാനം പ്രദര്‍ശിപ്പിക്കുന്ന വാഹനത്തിന്റെ വില ജനുവരി ആദ്യം വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഈ വാഹനം ഇന്‍ഡോനീഷ്യയില്‍ പ്രദര്‍ശിപ്പിക്കും. എന്നാല്‍ ഇവിടെ ഇന്നോവ സെനിക്‌സ് എന്ന പേരിലായിരിക്കും വാഹനം വില്‍ക്കുക. പുറത്തു വന്ന ഔദ്യോഗിക ടീസറും ഡിസൈനും അടിസ്ഥാനമാക്കി നോക്കുമ്ബോള്‍, അന്തര്‍ദ്ദേശീയമായി വിറ്റഴിക്കപ്പെടുന്ന കൊറോള ക്രോസ് എസ്‌യുവിയില്‍ കാണുന്നതുപോലെയുള്ള വലുതും ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലായിരിക്കും ടൊയോട്ട ഇന്നോവ ഹൈക്രോസില്‍ ലഭിക്കുക. എല്‍ രൂപത്തിലുള്ള രണ്ട് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള പുതിയ എല്‍ഇഡി ഹെഡ്ലാമ്ബ് യൂണിറ്റും ടീസറില്‍ കാണാം. എല്‍ഇഡിയില്‍ തീര്‍ത്തിട്ടുള്ള ടെയ്ല്‍ലാമ്ബ്, 10 സ്പോക്ക് അലോയി വീല്‍, റിയര്‍ സ്പോയിലര്‍, റൂഫ് റെയില്‍സ് തുടങ്ങിവയും വാഹനത്തിന് കമ്ബനി നല്‍കിയേക്കും.
360 ഡിഗ്രി ക്യാമറ, ഇലക്‌ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിങ്ങ്, താരതമ്യേന വലിപ്പമേറിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് കണക്ടിവിറ്റി സംവിധാനങ്ങള്‍ എന്നിവയും ഇന്നോവ ഹൈക്രോസിന് ലഭിക്കും. പുതിയ ഇന്നോവ ഹൈക്രോസിന് ഡീസല്‍ എഞ്ചിന്‍ ലഭിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റര്‍ NA പെട്രോളും 2.0 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് സിസ്റ്റവും. ഹൈബ്രിഡ് പവര്‍ട്രെയിന്‍ സജ്ജീകരണത്തില്‍ ഇലക്‌ട്രിക് മോട്ടോറും ഇലക്‌ട്രിക് ബാറ്ററിയും ഉള്ള പെട്രോള്‍ എഞ്ചിനും ഉള്‍പ്പെടും.