മുങ്ങിക്കപ്പലുകളില്‍ അഞ്ചാമത്തേതാണ് ഐഎന്‍എസ് വഗീര്‍.

മുംബൈ: ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കരുത്തേകാന്‍ പുതിയ മുങ്ങിക്കപ്പല്‍ കൂടി നാവികസേനയുടെ ഭാഗമായി. സ്‌കോര്‍പിയന്‍ ക്ലാസ് മുങ്ങിക്കപ്പലുകളില്‍ അഞ്ചാമനായ ഐഎന്‍എസ് വഗീറിനെയാണ് കമ്മീഷന്‍ ചെയ്തത്.
മുംബൈയിലെ നേവല്‍ ഡോക്യാര്‍ഡില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയുടെ നേവല്‍ സ്റ്റാഫ് അഡ്മിറല്‍ ചീഫായ ആര്‍ ഹരികുമാര്‍ പങ്കെടുത്തു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മുങ്ങിക്കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കടലിലിറങ്ങുന്നത്. ചൈനീസ് ഭീഷണിയടക്കം നിലനില്‍ക്കെ കടലിലെ പ്രതിരോധം കരുത്തുറ്റതാക്കാന്‍ ഇന്ത്യന്‍ നാവിക സേനയുടെ ഈ പുതിയ മുങ്ങിക്കപ്പല്‍ സഹായകമാകും. സ്‌കോര്‍പിയന്‍ ക്ലാസ് മുങ്ങിക്കപ്പലുകളില്‍ അഞ്ചാമത്തേതാണ് ഐഎന്‍എസ് വഗീര്‍. സമുദ്രത്തിലെ ഇരപിടിയില്‍ സ്രാവാണ് വഗീര്‍. ഇതടക്കം ആറ് മുങ്ങികപ്പലുകളാണ് പ്രൊജക്‌ട് 15ന്റെ ഭാഗമായി നാവിക സേനയിലേക്ക് എത്തുക.ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം എന്നിവ ഒരുപോലെ നടത്താനുള്ള ശേഷിയാണ് സ്‌കോര്‍പിയന്‍ ക്ലാസ് മുങ്ങിക്കപ്പലുകളുടെ ഏറ്റവും വലിയ ശക്തി. ശത്രുക്കളുടെ മുങ്ങിക്കപ്പലുകള്‍, യുദ്ധക്കപ്പലുകള്‍ എന്നിവ മൈനുകള്‍ ഉപയോഗിച്ച്‌ തകര്‍ക്കാനും ഇവയ്ക്ക് ശേഷിയുണ്ട്.
spot_img

Related Articles

Latest news