പുതുവര്‍ഷപ്പുലരിയില്‍ ചില ഫോണുകളില്‍ ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പ് ആയ വാട്‌സ്‌ആപ്പ് ലഭിക്കില്ല.

പുതുവര്‍ഷപ്പുലരി മുതല്‍ .ഏതാനും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ചില ഐഫോണ്‍ മോഡലുകളിലുമാണ് വാട്‌സ്‌ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഐഫോണ്‍ 5, 5സി മോഡലുകള്‍ക്കാണ് സപ്പോര്‍ട്ട് നിലയ്ക്കുക. ഏകദേശം അമ്ബതോളം ഫോണുകളിലാണ് വാട്‌സാപ് പ്രവര്‍ത്തനം നിറുത്തുക എന്നാണ് റിപ്പോര്‍ട്ട്.

ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ 4.1ല്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സാപ് നിലയ്ക്കുക. സാംസങ് ഗ്യാലക്‌സി എസ്2, എസ്3 മിനി എന്നിവ അതില്‍ പെടും. ഏഴു വാവെയ് മോഡലുകള്‍, 19 എല്‍ജി മോഡലുകള്‍, 7 സാംസങ് മോഡലുകള്‍, മൂന്ന് സോണി മോഡലുകള്‍ തുടങ്ങിയവയുടെ സപ്പോര്‍ട്ട് അവസാനിക്കും. ജെല്ലി ബീന്‍ അവതരിപ്പിക്കുന്നത് ജൂലൈ 2012ല്‍ ആയതിനാല്‍ വളരെ പഴയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കേ പ്രശ്‌നമുള്ളൂവെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

spot_img

Related Articles

Latest news