ലൈഫ് മിഷനിലെ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

സംസ്ഥാനത്ത് ലൈഫ് മിഷനിലെ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്.

നാല് ലക്ഷം രൂപ വരെയാണ് ഇൻഷുറന്‍സ് തുക ലഭിക്കുക. ഇന്‍ഷുറന്‍സിന്റെ ആദ്യത്തെ മൂന്ന് വര്‍ഷത്തേക്കുള്ള പ്രീമിയം തുക സര്‍ക്കാര്‍ അടയ്ക്കും. 250547 വീടുകള്‍ക്ക് 8,74,00,000 രൂപയാണ് മൂന്ന് വര്‍ഷത്തേക്ക് പ്രീമിയമായി വരും. പിന്നീട് ഉപഭോക്താവിന് തന്നെ ഇന്‍ഷുറന്‍സ് നേരിട്ട് പുതുക്കാനാകും.

spot_img

Related Articles

Latest news