ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശത്തേക്ക് പലായനം ചെയ്യുന്നു. ചെന്നൈയില്‍ നിന്നും മറ്റും നൂറുകണക്കിനാളുകളാണ് ഇത്തരത്തില്‍ മടങ്ങുന്നത്.
ഇത്തരത്തില്‍ യാത്രക്കാരുടെ എണ്ണം കൂടിയതോടെ മുംബൈയില്‍നിന്ന് പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് റെയില്‍വേ പ്രത്യേക ട്രെയിനുകളും ഓടിച്ചു. കഴിഞ്ഞ തവണത്തെ ലോക്ഡൗണില്‍ നാടുകളിലെത്താന്‍ ആളുകള്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നു. അതിനാലാണ് ഇത്തവണ ഇത്രയും ആളുകള്‍ ലോക്ക്ഡൗണ്‍ ഭയന്ന് തിരികെ പോകുന്നത്.
രാജ്യത്തെ നഗര മേഖലയിലെ തൊഴിലില്ലായ്മ 7.24 ശതമാനമായി ഉയര്‍ന്നെന്ന സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സി.എം.ഇ.ഐ) റിപ്പോര്‍ട്ട് പുറത്തുവന്നു. ഗ്രമീണ മേഖലയിലെ തൊഴിലില്ലായ്മ 6.19 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്.