തിരുവനന്തപുരം: ഓൺലൈൻ പഠന സൗകര്യത്തിന് മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി വിദ്യ തരംഗിണി പലിശ രഹിത വായ്പ പദ്ധതിയുമായി സഹകരണ സംഘം രജിസ്ട്രാർ. പദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങൾ/ ബാങ്കുകൾ വഴി പലിശ രഹിത വായ്പകൾ അനുവദിക്കാം.
മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി ഒരു ഗുണഭോക്താവിന് പരമാവധി 10,000 രൂപ വരെ പലിശ രഹിത വായ്പ നൽകാവുന്നതാണ്.
പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു സഹകരണ സ്ഥാപനത്തിൽ പരമാവധി അഞ്ച് ലക്ഷം വരെ വായ്പ നൽകാവുന്നതാണ്. അതാത് സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തന പരിധിയിൽ വരുന്ന അർഹരായ വിദ്യാർഥികൾക്ക് ബന്ധപ്പെട്ട സ്കൂൾ അധികാരികളുടെ സാക്ഷ്യപ്പെടുത്തലിൻെറ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി വായ്പ നൽകാവുന്നതാണ്.
ഈ വായ്പ പദ്ധതി പരമാവധി 24 മാസത്തെ തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കേണ്ടതാണ്. ഈ പദ്ധതി മുഖാന്തരം വായ്പ അനുവദിക്കുന്നത് ജൂൺ 25, 2021 മുതൽ ജൂലൈ 31, 2021 വരെ ആയിരിക്കും.
പദ്ധതി മുഖാന്തരം വായ്പ അനുഭവിച്ചിട്ടുള്ള ഗുണഭോക്താക്കൾ കാലയളവിൽ വിദ്യാർത്ഥിയുടെ രക്ഷകർത്താവ് വാങ്ങിയ മൊബൈൽ ഫോണിന്റെ ബില്ല് സ്ഥാപനത്തിൽ ഹാജരാക്കേണ്ടതാണ്. വായ്പ കാലാവധിക്ക് ശേഷം ബാക്കി നിൽക്കുന്ന തുക പരമാവധി 8 ശതമാനം പലിശ ഈടാക്കാവുന്നതാണ്.
Media wings: