ന്യൂഡൽഹി : രാജ്യത്തു അന്താരാഷ്ട്രവിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങൾ മാർച്ച് 31 വരെ നീട്ടി . കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
കാർഗോ വിമാനങ്ങൾക്കു ഈ നിയന്ത്രണം ബാധകമല്ല. അതുപോലെ തന്നെ ഇപ്പോൾ നിലവിലുള്ള സ്പെഷ്യൽ വിമാനങ്ങൾക്കും വന്ദേ ഭാരത് മിഷൻ വഴി തുടരുന്ന യാത്രകൾക്കും പഴയ പടി തുടരാം. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്നും അധികാരികൾ അറിയിച്ചു.