സൗദി ദേശീയ ദിനം, റിയാദ് സെൻട്രൽ കമ്മിറ്റി രക്ത ദാന ക്യാമ്പ് നടത്തി
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി കെഎംസിസി നാഷണൽ കമ്മിറ്റി നടത്താറുള്ള രക്തദാന ക്യാമ്പ് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്നു. മുന്നൂറോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഹൃദ്രോഗം, വാഹനാപകടം തുടങ്ങിയ വിഷയങ്ങളിൽ സർജറിക്കായി ഹോസ്പിറ്റലിൽ കഴിയുന്ന രോഗികൾക്കുള്ള രക്തവും സംഘടിപ്പിച്ചു.
സൗദി കെ എം സി സി നാഷണകമ്മിറ്റി ആക്റ്റിങ്ങ് പ്രിസിഡൻ്റ് അശ്റഫ് വെങ്ങാട് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജലീൽ തിരൂർ, യു പി മുസ്ഥഫ, സിദ്ദീഖ് തുവ്വൂർ, റഹ്മത്ത് അശ്റഫ് എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സി പി മുസ്ഥഫ, കബീർ വൈലത്തൂർ, യു പി മുസ്ഥഫ, ജലീൽ തിരൂർ, കെ ടി അബൂബക്കർ, മാമുക്കോയ തറമ്മൽ, ഷംസു പെരുമ്പട്ട, ഷാഹിദ് മാസ്റ്റർ, നൗഷാദ് ചാക്കീരി, പി സി അലി, പി സി അബ്ദുൽ മജീദ്, എയു സിദ്ദീഖ്, സഫീർ തിരൂർ , വെൽഫെയർ വിങ്ങ് വളണ്ടിയർമാരായ സിദ്ദീഖ് തുവ്വൂർ, ഉമ്മർ അമാനത്ത്, അശ്റഫ് വെള്ളാപ്പാടം, ദഖ്വാൻ വയനാട്,നജീബ് നെല്ലാങ്കണ്ടി, അബ്ദുൽ മജീദ് പരപ്പനങ്ങാടി ,അബ്ദുൽ സമദ്, നിയാസ് മൂർക്കനാട്, നിയാസ് , സുഫ്യാൻ, ഉസ്മാൻ ചെറുമുക്ക്, അബ്ദുൽ സമദ്, മുനീർ മക്കാനി, ബഷീർ വല്ലാഞ്ചിറ, സക്കീർ താഴേക്കോട്, ഷുക്കൂർ വടക്കേമണ്ണ, റഫീഖ് വെട്ടത്തൂർ ,ഇഖ്ബാൽ തിരൂർ, ഷിഹാബ് മണ്ണാർമല, മൊയ്തു തൂത, കുഞ്ഞിപ്പ തവനൂർ, സിറാജ് വള്ളിക്കുന്ന്,അൻവർ വാരം,ലിയാഖത്ത്, ജാഫർ സാദിഖ്,ഹനീഫ മൂർഖനാട്,
ഷറഫ് വയനാട്, റഫീഖ് പൂപ്പലം, സലാം മഞ്ചേരി,നൗഫൽ താനൂർ,
ഫായിസ് കൊടുവള്ളി, നജീബ് അഞ്ചൽ, ഖാദർ വെൻമനാട്, ഹിജാസ്, വനിത വിങ്ങ് പ്രസിഡൻറ് റഹ്മത്ത് അശ്റഫ്, ട്രഷറർ ഹസ്ബിന നാസർ, ഫസ്ന ഷാഹിദ്, സാറ നിസാർ എന്നിവർ നേതൃത്വം നൽകി.
രാവിലെ 8 മണിക്ക് തുടങ്ങിയ ക്യാമ്പിന് OlCC ദേശീയ കമ്മിറ്റി സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പനും, അദ്ദേഹത്തിൻ്റെ മകനും വളരെ നേരത്തെ എത്തി രക്തം ദാനം ചെയ്തു. തൊണ്ണൂറ്റി രണ്ടാം ദേശീയ ദിനമായത് കൊണ്ട് തൊണ്ണൂറ്റി രണ്ടാമത് രജിസ്റ്റർ ചെയ്ത രക്തദാതാവിന് സമ്മാനം നൽകി. വൈകുന്നേരം 4 മണിയായിട്ടും ആളുകൾ വന്നുകൊണ്ടിരുന്നു. ചില സാങ്കേതിക വിഷയങ്ങളാൽ ചിലരെ തിരിച്ചയക്കേണ്ടി വന്നതിനാൽ അവർക്ക് രക്തം ദാനം ചെയ്യാൻ അടുത്ത ദിവസം സൗകര്യം ചെയ്തു.