രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

കേന്ദ്രസർക്കാരിന്റെ സിനിമാ നിരോധനമടക്കം ചർച്ചയായ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. സമാപന പരിപാടി വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ സയീദ് മിർസയെ ആദരിക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം മൗറിത്തേനിയൻ സംവിധായകൻ അബ്ദേ റഹ്മാൻ സിസാകോയ്ക്ക് മുഖ്യമന്ത്രി സമ്മാനിക്കും.കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടിയുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടാകും.

അതേസമയം, 6 സിനിമകൾക്കുള്ള നിരോധനം മേളയിൽ തുടരും. കേന്ദ്രം വിലക്കിയ സിനിമകളുടെയും പ്രദർശനം അവസാന ദിവസവും ഉണ്ടാവില്ല. അനുമതി ലഭിക്കാൻ വൈകിയ 19 സിനിമകളിൽ 12 സിനിമകൾക്ക് പ്രദർശനാനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ചലച്ചിത്ര അക്കാദമി വിശദീകരിക്കുന്നത്. അക്കാദമി കേന്ദ്ര സർക്കാരിന് വഴങ്ങി എന്ന വിമർശനവും മേള അവസാനിക്കുമ്പോഴുണ്ട്. 7 ദിവസങ്ങൾ 16 തീയറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 200 നടുത്ത് സിനിമകളാണ് ഇത്തവണ പ്രേക്ഷകരിലേക് എത്തിയത്.

 

Mediawings.

spot_img

Related Articles

Latest news