രാജ്യത്ത് നിലവിലുള്ള അന്താരാഷ്ട്ര വിമാന വിലക്ക് വീണ്ടും നീട്ടി വ്യോമയാനമന്ത്രാലയം. മെയ് 31 വരെയാണ് വിലക്കുണ്ടാവുക. രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് നടപടി.
കാർഗോ വിമാനങ്ങൾക്കും ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും വിലക്ക് ബാധകമാവില്ലെന്നും അറിയിച്ചിട്ടുണ്ട്. 28 രാജ്യങ്ങളുമായി ഇന്ത്യക്ക് എയർ ബബിൾ കരാറുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ തടസപ്പെടില്ല.
അതേസമയം, ഇന്ത്യയിൽ കോവിഡ് രണ്ടാം വ്യാപനമുണ്ടായതോടെ പല രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,62,976 ആയിട്ടുണ്ട്.