അന്താരാഷ്ട്ര വിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

ന്യൂഡെൽഹി : അന്താരാഷ്ട്ര യാത്രാ വിലക്ക്  ഇന്ത്യ ജൂൺ 30 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ ഡയരക്ടർ ജനറൽ സർക്കുലറിൽ അറിയിച്ചു.

14 മാസത്തെ വിലക്കിനു ശേഷം ഈ മാസം 31 നു വിലക്ക് അവസാനിക്കാനിരിക്കേയാണു വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടിയത്.

അതേ സമയം കാർഗോ വിമാനങ്ങൾക്കും പ്രത്യേകം സർവീസിനു അംഗീകാരം കിട്ടിയ വിമാനങ്ങൾക്കും വിലക്ക് ബാധകമാകില്ല.

നിലവിൽ അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, ബംഗ്ലാദേശ്, ഭൂട്ടാൻ , കാനഡ, എത്യോപ്യ, ഫ്രാൻസ്, ജർമ്മനി, ഇറാഖ്, ജപ്പാൻ, കെനിയ, കുവൈറ്റ്, മാലദ്വീപ്, നേപ്പാൾ, നെതർലണ്ട്, ൈ നൈജീരിയ, ഒമാൻ , ഖത്തർ, റഷ്യ, റുവാണ്ട, സെയ്‌ഷ്യൽസ്, ശ്രീലങ്ക, ടാൻസാനിയ, ഉക്രൈൻ, യു എ ഇ, യു കെ, ഉസ്ബക്കിസ്ഥാൻ, യു എസ് എ എന്നീ രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാർ ഒപ്പിട്ടിട്ടുണ്ട്.

spot_img

Related Articles

Latest news