കോടികളുടെ ലഹരി; യാത്രക്കാരന്റെ കുര്‍ത്തയില്‍ ആവശ്യത്തിലധികം ബട്ടണുകള്‍;

മുംബയ് എയര്‍പോര്‍ട്ട് കസ്റ്റംസ് സോണല്‍ യൂണിറ്റ് III നടത്തിയ ഓപ്പറേഷനിലാണ് 31.29 കോടി രൂപ വിലമതിക്കുന്ന 4.47 കിലോഗ്രാം ഹെറോയിനും 15.96 കോടി രൂപ വിലമതിക്കുന്ന 1.596 കിലോഗ്രാം കൊക്കെയ്നും പിടിച്ചെടുത്തത്.രണ്ട് കേസുകളിലായിട്ടാണ് മയക്കുമരുന്ന് പിടികൂടിയത്. കെനിയ എയര്‍വേയ്‌സിന്‍റെ കെ ക്യു 210 വിമാനത്തില്‍ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്ന് കെനിയയിലെ നെയ്‌റോബി വഴി എത്തിയ ആളില്‍ നിന്നുമാണ് 4.47 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയത്. 12 ഡോക്യുമെന്റ് ഫോള്‍ഡറുകളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

പരിശോധനയില്‍ കുര്‍ത്തകളുടെ ബട്ടണുകളിലും ഹാന്‍ഡ്‌ബാഗിനുള്ളിലെ അറകളിലും ഒളിപ്പിച്ച നിലയില്‍ 1.596 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെത്തി.

നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തിയതെന്നും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

spot_img

Related Articles

Latest news