പാലിയേറ്റീവ് പ്രവർത്തനത്തിൽ വനിതകളുടെ പങ്കാളിത്തം

മുക്കം: പാലിയേറ്റീവ് പ്രവർത്തനത്തിൽ വനിതകൾ കാണിക്കുന്ന താത്പര്യം മാതൃകയാണെന്നും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂട്ടായ്മ അനിവാര്യമാണെന്നും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു നെല്ലൂളി പറഞ്ഞു.

കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി വനിതാ വിംഗിന്റെ സംഗമത്തിൽ പ്രസിഡന്റ്‌ സുഹ്‌റ കരുവോട്ട് അധ്യക്ഷം വഹിച്ചു. പാലിയേറ്റീവ് സംസ്ഥാന ട്രൈനർ പി. കെ. അബ്ദു റസാഖ്‌ ക്ലാസ്സെടുത്തു.

ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആമിന എടത്തിൽ, പഞ്ചായത്ത്‌ മെമ്പർമാരായ ജംഷീദ് ഒളകര, അഷ്‌റഫ്‌ തച്ചാറമ്പത്ത്, കുഞ്ഞാലി മമ്പാട്ട്, സുനിത രാജൻ, റുഖിയ റഹീം, ശാന്താ ദേവി, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റീനാ പ്രകാശ്, ആശ്വാസ് പാലിയേറ്റീവ് ചെയർമാൻ കെ. കെ. ആലി ഹസ്സൻ, കൺവീനർ നടുക്കണ്ടി അബൂബക്കർ, എം. ടി. സൈദ് ഫസൽ, ഗസീബ് ചാലൂളി, എൽ. കെ. മുഹമ്മദ്‌, വി. പി. ഉമ്മർ, ജാഫർ വോപ്പ, ഉസ്മാൻ പി., ഷീജ തോട്ടുമുക്കം, എം. പി. നസീർ എന്നിവർ പ്രസംഗിച്ചു.

സെക്രട്ടറി ആമിന ബാനു സ്വാഗതവും, ട്രഷറർ കെ. കെ. സുഹ്‌റ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news