റിയാദ്: സൗദി അറേബ്യക്ക് പുറത്തുള്ളവരുടെ റീഎന്‍ട്രി വിസ കാലാവധി നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകള്‍ ഇരട്ടിയാക്കുന്നു.
ഇഖാമ, റീഎന്‍ട്രി ഫീസ് സംബന്ധിച്ചുള്ള രാജകീയ തീരുമാനം ഭേദഗതി ചെയ്യാന്‍ ഗവണ്‍മെന്‍റ് തീരുമാനിച്ചതായി സൗദിയിലെ പ്രാദേശിക പത്രമായ ‘അല്‍മദീന’ റിപ്പോര്‍ട്ട് ചെയ്തു. വിദേശി സൗദിയിലാണെങ്കില്‍ റീഎന്‍ട്രിക്ക് രണ്ട് മാസത്തേക്ക് 200 റിയാലും ഒരോ അധിക മാസത്തിനും 100 റിയാലുമാണ് ഫീസ്.
രാജ്യത്തിന് പുറത്താണെങ്കില്‍ റീഎന്‍ട്രിയുടെ കാലാവധി നീട്ടാന്‍ പ്രതിമാസ ഫീസായ 100 റിയാല്‍ 200 റിയാിലാകും. മള്‍ട്ടിപ്പിള്‍ റീഎന്‍ട്രി വിസ മൂന്ന് മാസത്തേക്ക് 500 റിയാലും ഒരോ അധിക മാസത്തിന് 200 റിയാലുമാണ് ഫീസ്. രാജ്യത്തിന് പുറത്താണെങ്കില്‍ കാലാവധി നീട്ടാന്‍ ഓരോ മാസത്തിനും നിലവിലുള്ളതിെന്‍റ ഇരട്ടി (400 റിയാല്‍) ആകും. ഇഖാമക്ക് കാലാവധിയുണ്ടെങ്കിലേ റീഎന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയൂ. ആശ്രിത വിസക്കാരുടെ റീഎന്‍ട്രി വിസകള്‍ക്കും ഇത് ബാധകമാണ്. ആശ്രിതര്‍ രാജ്യത്തിന് പുറത്താണെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിെന്‍റ ഇലക്‌ട്രോണിക് പോര്‍ട്ടല്‍ വഴി ഇഖാമ പുതുക്കുന്നതിനുള്ള ഫീസും ഇരട്ടിയാക്കും.