ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയെ വധിച്ചെന്ന് ട്രംപ്; നടുങ്ങി ലോകം

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നേരത്തെ ഇസ്രായേലും ഇക്കാര്യം പറഞ്ഞെങ്കിലും ഇറാൻ വാർത്ത തള്ളിയിരുന്നു. എന്നാൽ ഏതാനും നിമിഷങ്ങൾക്ക് മുമ്പ് വാർത്ത സ്ഥിരീകരിച്ച് ട്രംപ് പ്രസ്താവന ഇറക്കുകയായിരുന്നു. 84കാരനായ ഖൊമേനി കൊല്ലപ്പെട്ടുവെന്നാണ് രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്

ഷിയ വിഭാഗക്കാർക്ക് ആത്മീയ ആചാര്യൻ കൂടിയാണ് ഇറാന്റെ പരമോന്നത നേതാവായ ഖൊമേനി. നേരത്തെ ഇസ്രായേലിന്റെ ആക്രമണത്തിൽ ഖൊമേനിയുടെ കൊട്ടാരം തകർന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം ഇസ്രായേൽ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് ബെഞ്ചമിൻ നെതന്യാഹു ഖൊമേനി കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്തുവിട്ടത്

ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാൻ ഇറാനിലെ ജനങ്ങൾ തെരുവിലിറങ്ങണമെന്നും നെതന്യാഹു ആഹ്വാനം ചെയ്തു. ചരിത്രത്തിലെ ഏറ്റവും ദുഷ്ടനായ ഒരു നേതാവ് കൊല്ലപ്പെട്ടുവെന്നാണ് ട്രംപ് സോഷ്യൽ മീഡിയ വഴി പ്രതികരിച്ചത്‌.

spot_img

Related Articles

Latest news