ഗള്‍ഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ. യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതായി ഇറാൻ അറിയിച്ചു.
യുഎഇയിലെ അല്‍ ദാഫ്ര, അല്‍ മിഹാദ് സൈനിക താവളങ്ങളിലെ റഡാർ സംവിധാനങ്ങളും യുഎസ് സൈനിക കേന്ദ്രങ്ങളും ആക്രമിക്കാനായി ഡ്രോണുകള്‍ അയച്ചതായും ഇറാൻ വെളിപ്പെടുത്തി. ബഹ്‌റൈനിലെ ഷെയ്‌ഖ് ഈസ വ്യോമതാവളത്തെയും ലക്ഷ്യമിട്ടുണ്ടെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെയും ഇറാറിലെ എർബിലിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡും അറിയിച്ചു. മേഖലയിലെ യുഎസ് സൈനിക സാന്നിദ്ധ്യത്തിനെതിരായ ആക്രമണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നാണ് റിപ്പോർട്ട്

