കോവിഡ്: ഇരിട്ടിക്ക് നഷ്​ടമായത് അഞ്ചു വ്യാപാരികള്‍

ഇരിട്ടി: കഴിഞ്ഞ വര്‍ഷം കോവിഡ് ഒന്നാം തരംഗത്തില്‍ നഗരസഭയില്‍ വിവിധ പ്രദേശങ്ങളില്‍ കോവിഡ് ബാധിച്ചു 15 പേര്‍ക്ക് ജീവന്‍ നഷ്​ടമായെങ്കില്‍ ഇക്കുറി രണ്ടാം തരംഗത്തില്‍ ചുരുങ്ങിയ മാസം കൊണ്ട് 25 പേരുടെ ജീവനാണ് കോവിഡ് കവര്‍ന്നത്. ഇതില്‍ ഇരിട്ടി ടൗണില്‍ മാത്രം ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് അഞ്ച്​ വ്യാപാരികള്‍ മഹാമാരിക്കു മുന്നില്‍ പിടഞ്ഞുവീണത്.

ഇരിട്ടിയിലെ ആദ്യകാല ജ്വല്ലറിയുടമയായ പി.കെ. മുഹമ്മദാണ് കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ചു ആദ്യം മരിച്ചത്. പിന്നീട് രണ്ടാം തരംഗത്തില്‍ ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് അഞ്ചുപേര്‍ക്കു ജീവന്‍ നഷ്​ടമായത്. ഇരിട്ടി പഴയ ബസ് സ്​റ്റാന്‍ഡിലെ ത്രീസ്​റ്റാര്‍ പച്ചക്കറി മൊത്തവ്യാപാരി എ.പി. അബ്​ദുല്‍ റഹ്മാന്‍, കഴിഞ്ഞ വര്‍ഷം കോവിഡ് കവര്‍ന്ന പി.കെ. മുഹമ്മദി​ന്‍െറ സഹപാര്‍ട്ണറും ആദ്യകാല ജ്വല്ലറിയുടമയുമായിരുന്ന പി.വി. അബ്​ദുല്‍ സലാം, ഇരിട്ടിയിലെ സഫാ മലഞ്ചരക്ക് വ്യാപാരി ഷെരീഫ്, ഇരിട്ടിയിലെ ആദ്യകാല പുകയില -ചായപ്പൊടി മൊത്തവ്യാപാര സ്ഥാപനമായ എ.ടി.സിയുടെ ഉടമ എ.ടി.സി. മുഹമ്മദ്, ഒടുവില്‍ മരിച്ച റഹ്മത്ത് ട്രേഡേഴ്​സ്​ പലചരക്ക് മൊത്തവ്യാപാരി ആര്‍.ടി. മുഹമ്മദ് എന്നിവരുള്‍പ്പെടെ ഇരിട്ടിക്ക് നഷ്​ടമായത് വ്യാപാര മേഖലയിലെ പ്രമുഖരെയാണ്.

മലയോര മേഖലയുടെ സിരാകേന്ദ്രമായ ഇരിട്ടി നഗരത്തിലെ വ്യാപാരികളുടെ വേര്‍പാടില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് സഹ വ്യാപാരികളും നാട്ടുകാരും. ഇരിട്ടി നഗരസഭയിലെ 33 വാര്‍ഡുകളിലായി അഞ്ഞൂറോളം കോവിഡ് രോഗികളുണ്ടെന്നാണ് ആരോഗ്യ വകുപ്പി​ന്റെ കണക്ക്​. ഇരിട്ടി ടൗണില്‍ മാത്രം 30 രോഗികളുണ്ട്. ഇരിട്ടി നഗരസഭക്ക് പുറത്ത് താമസക്കാരായ നഗരത്തിലെ വ്യാപാരികളായ 12 ഓളം പേരും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളായ 36 ഓളം പേരും ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

spot_img

Related Articles

Latest news