ഈശോ സിനിമ വിവാദത്തിൽ സംവിധായകൻ നാദിർഷക്ക് പിന്തുണയുമായി ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മിലിത്തിയോസ് മെത്രാപ്പൊലീത്ത. സിനിമക്ക് ഈശോ എന്ന പേര് നൽകിയതിനെതിരെ ചില വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പരാമർശം.
ഈശോ എന്ന പേര് പലരും ഇതിനു മുൻപ് ഉപയോഗിച്ചിട്ടുണ്ടെന്നും അതിൽ ഒരു തെറ്റും കാണാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനു മുൻപും ഇത്തരം നിരവധി പേരുകൾ സിനിമക്കായി ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോൾ മാത്രം ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കുന്നതിൽ കൃത്യമായ ചില ഉദ്ദേശങ്ങൾ ഉണ്ടെന്നാണ് പൊതുവെ വിലയിരുത്തൽ.