ഇസ്മായിൽ കൂട്ടായ്മ കണ്ണൂർ ജില്ലാ സംഗമവും, ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി.

കണ്ണൂർ:ഇസ്മായിൽ കൂട്ടായ്മ കണ്ണൂർ ജില്ലാ പ്രഥമ സംഗമവും, ഭാരവാഹി തിരഞ്ഞെടുപ്പ് പൂർത്തിയായി. കണ്ണൂർ സ്റ്റാറിൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇസ്മായിൽ അമ്പാട്ട് ഉൽഘാടനം ചെയ്തു. ഇസ്മായിൽ പയ്യാമ്പലം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസ്മായിൽ ചപ്പാരപ്പടവ് മുഖ്യപ്രഭാഷണം നടത്തി. ഇസ്മായിൽ മുതുകുറ്റി സ്വാഗതവും ഇസ്മായിൽ മുണ്ടേരി നന്ദിയും പറഞ്ഞു

തുടർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു.
രക്ഷാധികാരി ഇസ്മായിൽ എട്ടിക്കുളം,
പ്രസിഡണ്ട് ഇസ്മായിൽ കയനി,
ജനറൽ സെക്രട്ടറി ഇസ്മായിൽ മുതുകുറ്റി,ട്രഷറർ ഇസ്മായിൽ കുഞ്ഞിപ്പള്ളി, വൈസ് പ്രസിഡണ്ടുമാർ: ഇസ്മായിൽ തളാപ്പ്, ഇസ്മായിൽ കവിയൂർ, ഇസ്മായിൽ മാസ്റ്റർ ചൊവ്വ. ജോയിൻറ് സെക്രട്ടറിമാർ: ഇസ്മായിൽ കാവിന്മൂല, ഇസ്മായിൽ മുണ്ടേരി, ഇസ്മായിൽ കിണവക്കൽ,പ്രവാസി ചെയർമാൻ ഇസ്മായിൽ പയ്യാമ്പലം,മീഡിയവിങ് ചെയർമാൻ ഇസ്മായിൽ കാവിൻ മൂല എന്നിവർ ഭാരവാഹികളായി തിരഞ്ഞെടുത്തു. കണ്ണൂർ ജില്ലയിലെ സ്വദേശത്തും, വിദേശത്തുമായി കഴിയുന്ന മുഴുവൻ ഇസ്മായിൽമാരെയും, കൂട്ടായ്മയിൽ അണിനിരത്തി യോജിച്ച നീക്കം നടത്തുവാൻ 20 അംഗ ജില്ലാ കമ്മിറ്റിയും നിലവിൽ വന്നു.

spot_img

Related Articles

Latest news