സ്മൈൽ പ്ലീസ്, ഇസ്മായിൽ കൂട്ടായ്മക്ക് തുടക്കമായി.

തിരൂർ:ഇസ്മായിൽ കൂട്ടായ്മ കേരളത്തിലുള്ള ഇസ്മായിൽ എന്ന് പേരുള്ളവരുടെ സംഗമവും സംസ്ഥാന കമ്മിറ്റി രൂപീകരണവും ഇസ്മായിൽ അരക്കുപറമ്പിന്റെ അധ്യക്ഷതയിൽ തിരൂർ സാംസ്കാരിക സമുച്ചയത്തിൽ വച്ച് നടന്നു ഇസ്മായിൽ പുറത്തൂർ സ്വാഗതം പറഞ്ഞ യോഗം ഇസ്മായിൽ കുന്നുംപുറം ഉദ്ഘാടനം ചെയ്തു

ഇസ്മായിൽ വി പി അരക്കുപറമ്പ് ഡിസൈൻ ചെയ്ത ലോഗോ കൊല്ലം ജില്ല, കണ്ണൂർ ജില്ലാ ഭാരവാഹികൾ പ്രകാശനം ചെയ്തു. ഇസ്മായിൽ സുഡാനി വേങ്ങര, ഇസ്മായിൽ കുന്നുംപുറം എന്നിവർ കൂട്ടായ്മ സ്ഥാപകനെ ആദരിച്ചു.

ഇസ്മായിൽ വി പി അരക്കുപറമ്പിൽ പ്രസിഡണ്ടും ഇസ്മായിൽ പുറത്തൂർ കൺവീനറും ഇസ്മായിൽ കാപ്പാട് ട്രഷററുമായി സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു.
പ്രസ്തുത പരിപാടിയിൽ ഇസ്മായിൽ പുല്ലൂർ നന്ദി പ്രകാശിപ്പിച്ചു.

spot_img

Related Articles

Latest news