ഗസയില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

തെക്കൻ ഗസയില്‍ അഭയാർത്ഥി ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 40 പേർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കേറ്റതായും ഗസയുടെ സിവില്‍ ഡിഫൻസ് ഏജൻസി അറിയിച്ചു.ഖാൻ യൂനിസിലെ അല്‍ മവാസി മേഖലയിലെ ടെൻറുകളില്‍ കഴിഞ്ഞിരുന്നവർക്ക് നേരെയായിരുന്നു ആക്രമണം.

ഹമാസ് കമാൻഡ് സെൻ്റർ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തില്‍ 20-ഓളം ടെൻറുകള്‍ തകർന്നിട്ടുണ്ട്. സുരക്ഷിത ഇടമായി കണക്കാക്കിയിരുന്നിടത്തായിരുന്നു ആക്രമണം. മധ്യഗാസയില്‍ ഇന്നലെയുണ്ടായ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കുട്ടികളടക്കം 20 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു.

.

spot_img

Related Articles

Latest news