എല്ലാ നേതാക്കളെയും തൃപ്തിപ്പെടുത്തികൊണ്ടുള്ള പുനഃ സംഘടനാ സാധ്യമല്ല- കെ. മുരളീധരൻ

ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവർത്തിച്ച കെപിസിസി ഭാരവാഹിപ്പട്ടിക വൈകുന്നത് മുതിർന്ന നേതാക്കളുടെ അതൃപ്തിയും കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലുമാണ് പട്ടിക വൈകാന്‍ കാരണം. എല്ലാ നേതാക്കളെയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള പട്ടിക അസാധ്യമാണെന്നും മുരളീധരൻ.

ഒന്‍പത് ജില്ലകളില്‍ ഐ ഗ്രൂപ്പ് പ്രതിനിധികള്‍ അധ്യക്ഷന്മാരാകും. എ ഗ്രൂപ്പിന് അഞ്ച് പ്രസിഡന്റുമാരെയാണ് ലഭിക്കുക. അതേസമയം വനിതാ ഡിസിസി പ്രസിഡന്റുമാര്‍ പട്ടികയിലില്ല. പട്ടികയില്‍ ഗ്രൂപ്പ് മാനദണ്ഡമായില്ലെന്നും മെറിറ്റ് മാത്രം അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയതെന്നും നേതൃത്വം വ്യക്തമാക്കി. ഡിസിസി പ്രസിഡന്റുമാരെ രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

spot_img

Related Articles

Latest news