ഐ ടി വെർച്വൽ ജോബ് ഫെയർ: കാൻഡിഡേറ്റ് രജിസ്ട്രേഷൻ ഇന്ന് കൂടി

കേരളത്തിൽ മൂവായിരത്തിലധികം ഐ ടി തൊഴിൽ അവസരങ്ങൾ

കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി, K-DISC മായി സഹകരിച്ചു ഐ ടി ജീവനക്കാർക്കായി നടത്തുന്ന വെർച്വൽ ജോബ് ഫെയർ കാൻഡിഡേറ്റ് രെജിസ്ട്രേഷനുള്ള ലിങ്ക് സെപ്റ്റംബർ 24 വരെ പ്രതിധ്വനി ജോബ് പോർട്ടലിൽ https://jobs.prathidhwani.org/job-fair ലഭിക്കുന്നതാണ്.

ഐ ടി ജോലികൾക്കു മാത്രമായി നടത്തുന്ന ജോബ് ഫെയർ ഐ ടി ജീവനക്കാർക്കും ഐ ടി കമ്പനികൾക്കും പൂർണ്ണമായും സൗജന്യം ആയിരിക്കും.

ക്വസ്റ്റ് ഗ്ലോബൽ, ഐ ബി എം, വിപ്രോ, ടാറ്റാ എൽഎക്സി, യു എസ് ടി, എച്ച് & ആർ, സൺടെക്, ഐ ബി എസ്, അലയൻസ്, യു എൽ ടി എസ്, ലിറ്റ്മസ്7, മൈൻഡ്കെർവ്, പിറ്റ് സൊലൂഷൻസ് തുടങ്ങിയ മുൻ നിര കമ്പനികൾ ഉൾപ്പെടെ 140 ഇൽ അധികം ഐ ടി കമ്പനികളുടെ 3000 ഇൽ പരം ഐ ടി തൊഴിൽ അവസരങ്ങളാണ് കേരളത്തിൽ നിന്നും നിലവിൽ ജോബ് ഫെയറിലേക്കു രജിസ്റ്റർ ചെയ്തത്. കേരളത്തിൽ ഐ ടി മേഖലയ്ക്കായി മാത്രം നടക്കുന്ന ആദ്യ വിർച്വൽ ജോബ് ഫെയർ ആണിത്.

ബാംഗ്ലൂർ,ചെന്നൈ, ഹൈദരാബാദ്, പൂനെ, നോയിഡ തുടങ്ങിയ പ്രധാനപ്പെട്ട ഐ ടി ഹബ്ബുകളിലുള്ള ഐ ടി കമ്പനികളിൽ ജോലി ചെയ്യുന്ന മലയാളികളും അല്ലാത്തവരുമായ ഐ ടി പ്രൊഫഷനൽസിനു കൂടി അവസരം ഒരുക്കാനാണ് ജോബ് ഫെയർ. രജിസ്റ്റർ ചെയ്യുന്ന ഐ ടി ജീവനക്കാരിൽ നിന്നും ഐ ടി കമ്പനികൾക്ക് അവർക്കു ആവശ്യമുള്ള ജോലികളിലേക്ക് ശെരിയായ ടെക്‌നിക്കൽ സ്‌കിൽസെറ്റ് ഉള്ള ജീവനക്കാരെ കണ്ടെത്തുന്നത് പ്രതിധ്വനിയുടെ വിർച്വൽ ജോബ് ഫെയർ ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ്.

spot_img

Related Articles

Latest news