✅ അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ച Reporting Time at Centre, Gate Closing time of Centre, Date of Examination, Shift and Timings of Test, Venue of Test എന്നിവ കൃത്യമായി മനസ്സിലാക്കി വെക്കുക
✅ പരീക്ഷ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം കാലേക്കൂട്ടി സന്ദർശിച്ച് എളുപ്പപത്തിൽ എത്തിച്ചേരാനുള്ള മാർഗം മനസ്സിലാക്കി വെക്കുക
✅ അഡ്മിറ്റ് കാർഡിൽ കൊടുത്ത Reporting Time തന്നെ എത്തിച്ചേരാൻ ശ്രദ്ധിക്കുക. Gate Closing time of Centre നു ശേഷം എത്തിച്ചേർന്നാൽ പ്രവേശനം ലഭിക്കുകയില്ല എന്ന കാര്യം പ്രത്യേകം ഓർക്കുക
✅ NTA വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡ് (A4 വലിപ്പത്തതിൽ കളർ പ്രിന്റൗട്ട് അഭികാമ്യം), ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിച്ച പാസ്പോര്ട്ട് സൈസ് ഫോട്ടോ, PAN card/ Driving License/ Voter ID/
Passport/ Aadhaar Card (With photograph)/E- Aadhaar/Ration Card/12th Classs Admit card) എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ ഒറിജിനൽ,
Pwd സർട്ടിഫിക്കറ്റ് (ബാധകമായവർക്ക്) എന്നിവ പരീക്ഷക്ക് പോകുമ്പോൾ കരുതുക
✅ Simple Transparent ബാൾ പോയന്റ് പേന കയ്യിൽ കരുതാം.
✅ Instrument/ Geometry/ Pencil box, ഹാൻഡ്ബാഗ്, പേഴ്‌സ്, any kind of Paper/ Stationery/ Textual material (printed or written material), Eatables and Water (loose or packed), Mobile Phone/ Ear Phone/ Microphone/ Pager, Calculator, DocuPen, Slide
Rules, Log Tables, Camera, Tape Recorder എന്നിവ പാടില്ല
✅വാച്ച് ധരിക്കാൻ പാടില്ല
✅പ്രമേഹ രോഗികൾക്ക് ഷുഗർ ടാബ്ലറ്റ്, പഴങ്ങൾ, സുതാര്യമായ ബോട്ടിലിൽ കുടിവെള്ളം എന്നിവ കൂടെ കരുതാം
✅ കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിയുന്ന ചോദ്യപ്പേപ്പർ തിരഞ്ഞെടുത്ത വിഷയങ്ങൾ/ മീഡിയം എന്നിവയുമായി യോജിച്ച് വരുന്നില്ലെങ്കിൽ ഉടൻ തന്നെ പരീക്ഷ ഹാളിലെ ഇൻവിജിലേറ്ററെ അറിയിക്കണം
✅ റഫ് വർക്കുളള ചെയ്യാനായി പരീക്ഷാ ഹാളിൽ നിന്ന് നൽകുന്ന A4 പേപ്പറിന്റെ മുകളിൽ വിദ്യാർഥിയുടെ പേരും റോൾ നമ്പറും എഴുതണം. പരീക്ഷാ ഹാൾ വിട്ടു പോകുന്നതിന് മുമ്പായി ഈ പേപ്പറുകൾ നിർദ്ദേശിക്കപ്പെട്ട പെട്ടിയിൽ നിക്ഷേപിക്കണം. അല്ലാത്ത പക്ഷം ഉത്തരക്കടലാസുകൾ പരിശോധിക്കപെടാതിരിക്കാൻ സാധ്യതയുണ്ട്.
✅ പരീക്ഷാ ഹാളിൽ നിന്ന് ലഭിക്കുന്ന അറ്റൻഡൻസ് ഷീറ്റിൽ വ്യക്തമായ കയ്യക്ഷരത്തോടെ വിദ്യാർഥിയുടെ പേര് എഴുതണം. കൂടാതെ ഇടതു കയ്യിന്റെ തള്ളവിരൽ അടയാളവും ഫോട്ടോയും പതിക്കണം