ജൂലായ് 20, 22, 25, 27 തീയതികളിൽ നടത്തിയ ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ (പേപ്പർ – 1 ബി.ഇ./ബി.ടെക്.) ചോദ്യപ്പേപ്പർ, താത്‌കാലിക ഉത്തര സൂചിക, പരീക്ഷാർഥികളുടെ രേഖപ്പെടുത്തിയ െറസ്പോൺസുകൾ എന്നിവ https://jeemain.nta.nic.in ൽ അപ്‌ലോഡ് ചെയ്തു. ഉത്തരസൂചികയിൽ തൃപ്തരല്ലാത്തവർക്ക് അത് ചോദ്യംചെയ്യാം.
ജൂലായ് 31-ന് വൈകീട്ട് അഞ്ചുവരെ ഇതിന് സൗകര്യമുണ്ടാകും. ഒരു ഉത്തരം ചോദ്യംചെയ്യുന്നതിനുള്ള ഫീസ് 200 രൂപയാണ്. തുക ഡെബിറ്റ്/ക്രഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ്/പേടിഎം വഴി 2021 ജൂലായ്-31 രാത്രി ഏഴുമണിവരെ തുക അടയ്ക്കാം.