ജേക്കബ് സൂമ പൊലീസിന് കീഴടങ്ങി

കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സൂമ സ്വയം പൊലീസിന് കീഴടങ്ങി. കോടതിയലക്ഷ്യത്തിന്‍റെ പേരില്‍ 15 മാസം ജയില്‍ ശിക്ഷ വിധിച്ചിരുന്ന അദ്ദേഹം ഒടുവില്‍ സ്വയം പൊലീസിന് കീഴടങ്ങുകയായിരുന്നു.

ക്വാസുലു-നറ്റാല്‍ പ്രവിശ്യയിലെ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം 15 മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ച് തുടങ്ങി. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എല്ലാ ഒരുക്കങ്ങളും നടത്തുന്നതിനിടയിലാണ് ജേക്കബ് സൂമ കീഴടങ്ങിയത്.

കഴിഞ്ഞ ആഴ്ച ഒരു അഴിമതിക്കേസില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യമായത്.

spot_img

Related Articles

Latest news