മലയാളത്തിന്റെ ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. കുഞ്ഞുമോന് താഹ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തീ മഴ തേന്‍ മഴ’ എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. കറുവാച്ചന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജഗതി അവതരിപ്പിക്കുന്നത്.
ജഗതിയുടെ വീട്ടില്‍ വെച്ച് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സംവിധായകന് കഴിഞ്ഞ ദിവസം ചിത്രീകരിച്ചു. രാജേഷ് കോബ്ര അവതരിപ്പിക്കുന്ന ഉലുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവാണ്, ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കറുവാച്ചന്‍.
ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറുവാച്ചന്‍. തന്റെ കുടുംബവും, മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറുവാച്ചന്നെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാര്‍ തന്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറുവാച്ചന്‍, അതിനെതിരെ പ്രതികരിക്കാന്‍ ശ്രമിക്കുന്നു.
കൊല്ലം വയനാട് തിരുവനന്തപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മാള ബാലകൃഷ്ണന്, പി.ജെ.ഉണ്ണികൃഷ്ണന്, സൂരജ് സാജന്, ആദര്‍ശ്, ലക്ഷ്മിപ്രീയ, സ്നേഹ അനില്‍ ,ലക്ഷ്മി അശോകന്, സെയ്ഫുദീന്‍, ഡോ.മായ, സജിപതി, കബീര്‍ദാസ് ,ഷറഫ് ഓയൂര്‍, അശോകന് ശക്തികുളങ്ങര, കണ്ണന് സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂര്‍, രാജേഷ് പിള്ള, സുരേഷ് പുതുവയല്‍, ബദര്‍ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാര്‍വതി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.