ജിഷ കേസ്: വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നവരെ മാറ്റാൻ ജയില്‍ ചട്ടം അനുവദിക്കുന്നില്ല

ന്യൂദല്‍ഹി : പെരുമ്ബാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ പീഡിപ്പിച്ച്‌ കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി അമീറുള്‍ ഇസ്ലാമിനെ അസം ജയിലിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീംകോടതി . നിലവിലെ ജയില്‍ ചട്ടം 587-ാം വകുപ്പ് പ്രകാരം വധശിക്ഷ് വിധിക്കപ്പെട്ടവര്‍ക്ക് ജയില്‍ മാറ്റം അനുവദിക്കാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

 

കൂടാതെ വധശിക്ഷയ്ക്ക് എതിരായ അപ്പീല്‍ കോടതിയുടെ പരിഗണനയില്‍ ആണെങ്കില്‍ അവരെയും മറ്റൊരു ജയിലിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ജയില്‍ മാറ്റം ആവശ്യമാണെങ്കില്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ 2014-ലെ ചട്ടങ്ങള്‍ കൂടി ഹര്‍ജിയില്‍ ചോദ്യം ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അമീറുളിന്റെ ഹര്‍ജി ഡിസംബര്‍ അഞ്ചിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

നിലവില്‍ തടവുശിക്ഷ അനുഭവിക്കുന്ന വിയ്യൂര്‍ ജയിലില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് അമീറുള്‍ കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളത്. കുടുംബം കടുത്ത ദാരിദ്ര്യം നേരിടുന്നതായും കുടുംബാംഗങ്ങള്‍ക്ക് തന്നെ കാണാന്‍ കേരളത്തിലേക്ക് എത്താന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കുടുംബാംഗങ്ങളെ കാണുകയെന്നത് മൗലികാവകാശമാണെന്നുമാണ് അമീറുളിന്റെ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നത്.

spot_img

Related Articles

Latest news