ജല്‍ ജീവന്‍ പദ്ധതിയിലൂടെ രാജ്യത്തെ നാല് കോടി വീടുകള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കിയതായി ജല്‍ ശക്തി മന്ത്രാലയം. നിലവില്‍ രാജ്യത്ത് 7.24 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്കാണ് പൈപ്പിലൂടെ വെള്ളം ലഭിക്കുന്നത്.
എല്ലാ വീടുകളിലും വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളില്‍ വെള്ളത്തില്‍ നിന്നും പകരുന്ന രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ സ്‌കൂളുകളിലും അങ്കണവാടികളിലും ശുദ്ധജലം വിതരണ ചെയ്യാനായി ക്യാമ്പയിനുകളും ആരംഭിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.