പിരിഞ്ഞുപോയിട്ടും വേർപിരിയാതെ ; വടക്കേകാട്ടിൽ ജലീൽ ട്രേഡിങ് മുൻ ജോലിക്കാരുടെ സംഗമം.

തൃശൂർ: വടക്കേകാട് സ്വദേശിയും ദുബായിലെ ജലീൽ ട്രേഡിങ്ങിന്റെ സ്ഥാപകനുമായ തടാകം കുഞ്ഞുമുഹമ്മദ് ഹാജി (ഹാജിക്ക) വർഷങ്ങളോളം സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ച ശേഷം വിവിധ കാരണങ്ങളാൽ പിരിഞ്ഞുപോയ ജോലിക്കാരെ വീണ്ടും ഒരുമിച്ചു ചേർത്തു. വടക്കേകാട്ടെ സ്വന്തം വസതിയിലായിരുന്നു സംഗമം.

നൂറിലധികം മുൻ ജോലിക്കാർ പങ്കെടുത്ത സംഗമത്തിൽ എല്ലാവർക്കും ഭക്ഷണസൽക്കാരവും, സ്നേഹോപഹാരമായ കിറ്റുകളും നൽകി ഹാജിക്ക യാത്രയാക്കി. “ജീവിച്ചിരിക്കുന്നവരെയും മരണമടഞ്ഞവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന വിവിധ പദ്ധതികൾ ഭാവിയിലും നടപ്പാക്കും” എന്ന ഉറപ്പോടെയാണ് സംഗമംഅവസാനിച്ചത്.സംഗമത്തിൽ മുക്കം പാറക്കൽ അബ്ദുറഹിമാൻ ഹാജിക്കിന് പൊന്നാട അണിയിച്ചു. അനുഭവങ്ങൾ പങ്കുവെച്ചവർക്ക് പുറമെ, ചിലർ പാട്ടുപാടിയും പരിപാടിയെ നിറമൂட்டിച്ചു. കോഴിക്കോട്ടുനിന്ന് വീൽചെയറിൽ എത്തിയ മുതിർന്ന ജോലിക്കാരനായ രാമനാട്ടുകര മുഹമ്മദ് കുട്ടിയുടെ ഹൃദയസ്പർശിയായ പ്രസംഗവും പാട്ടും വേറിട്ട അനുഭവമായി.

സംഗമത്തിന് ഉമ്മർ ചക്കൂട്ടയിൽ, മുഹമ്മത് അണ്ടത്തോട്, ഉമ്മർ കാഞ്ഞിരപ്പുള്ളി എന്നിവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news