കോൺ​ഗ്രസിന്റെ ജൻ ജാഗ്രൻ അഭിയാൻ സമരത്തിന് തുടക്കം

ദില്ലി: കേന്ദ്ര സർക്കാരിനെതിരെയുള്ള കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധ സമരത്തിന് ഇന്ന് തുടക്കം. ജൻ ജാഗ്രൻ അഭിയാൻ എന്ന പേരിൽ രണ്ടാഴ്ച നീളുന്ന സമരപരിപാടികൾ ആണ് സം​ഘടിപ്പിച്ചിട്ടുള്ളത്. ഇന്ധന വില വർധനയ്ക്കും വിലക്കയറ്റത്തിനുമെതിരെയാണ് പ്രതിഷേധം.

പാർട്ടി പ്രവർത്തകരും നേതാക്കളും അണി നിരക്കുന്ന പദയാത്രകൾ ഉൾപ്പെടെയുള്ള പരിപാടികളാണ് നടത്തുന്നത്. രാജ്ഭവനുകൾക്കും, പെട്രോൾ പാമ്പുകൾക്കും മുന്നിൽ നടത്തിയ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ജൻ ജാഗ്രൻ അഭിയാൻ സംഘടിപ്പിച്ചിട്ടുള്ളത്. എന്നും രാവിലെ പരിസര പ്രദേശങ്ങൾ വൃത്തിയാക്കിയ ശേഷമാകും പദയാത്ര ആരംഭിക്കുക. 29 വരെയാണ് പ്രതിഷേധം.

ഇന്ധന വില മുതൽ മുല്ലപ്പെരിയാർ വരെയുള്ള വിഷയങ്ങളിൽ കേരളത്തിലെ കോൺ​ഗ്രസും സമരത്തിനൊരുങ്ങുകയാണ്. ‌ഈ മാസം 18ന് 140 നിയോജക മണ്ഡലങ്ങളിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല പിടിക്കും.

spot_img

Related Articles

Latest news