തൃശൂര്‍: നാട്ടികയിലെ ജനതാദള്‍ യു നേതാവ് പി ജി ദീപകിന്റെ കൊലപാതകത്തില്‍ വെറുതെവിട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി.വിചാരണക്കോടതി വെറുതെവിട്ട അഞ്ച് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്നാണ് ഹൈക്കോടതി വിധി. ഒന്നുമുതല്‍ അഞ്ച് വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരാണ് ഡിവിഷന്‍ ബെഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
അഞ്ചു പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ പത്തു പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടിരുന്നത്. ഇതിനെതിരെ സര്‍ക്കാരും ദീപക്കിന്റെ കുടുംബവും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രില്‍ 8ന് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2015 മാര്‍ച്ച് 24നായിരുന്നു കൊലപാതകം നടന്നത്. നേരത്തെ തന്നെ ആര്‍എസ്‌എസാണ് പ്രതികളെന്ന് ആരോപണവുമുയര്‍ന്നിരുന്നു. പത്ത് പ്രതികളെയായിരുന്നു വിചാരണക്കോടതി വെറുതെവിട്ടത്.