കോഴിക്കോട്: ജില്ലയില്‍ ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്.
കഴിഞ്ഞ ദിവസം വടകര പാക്കയില്‍ പ്രദേശത്ത് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ പത്ത് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
നാലുവര്‍ഷത്തിനുശേഷം വീണ്ടും ജില്ലയില്‍ ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചത് കടുത്ത ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിസ്ട്രിക്‌ട് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് പ്രദേശത്ത് പരിശോധന ആരംഭിച്ചു. ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പനി ബാധിച്ചവരുടെ കണക്കെടുപ്പ് നടന്നുവരികയാണ്. പ്രദേശത്ത് ഫോഗിംഗ് നടത്തി. ജ്വരം സ്ഥിരീകരിച്ച കുട്ടിയും കുടുംബവും ഒക്ടോബറില്‍ സ്വദേശമായ ആഗ്രയില്‍ പോയി നവംബറിലാണ് തിരിച്ചെത്തിയത്. ഇവരുടെ നാട്ടില്‍ ജപ്പാന്‍ ജ്വരമുണ്ടെന്ന് പറയുന്നു. ഇവിടെ നിന്നാകാം കുട്ടിക്കും രോഗബാധ യേറ്റിട്ടുണ്ടാവുകയെന്നാണ് പ്രാഥമിക നിഗമനം.
ജപ്പാന്‍ ജ്വരം എങ്ങനെ
ഒരു തരം വൈറസാണ് ജപ്പാന്‍ ജ്വരത്തിന് കാരണം. പകരുന്നത് ക്യൂലെക്‌സ് കൊതുകു വഴിയാണ്. ഇതേ വിഭാഗത്തിലുള്ള കൊതുകുകളാണ് മന്തുരോഗവും ഉണ്ടാക്കുന്നത്. പന്നികള്‍, ദേശാടന കിളികള്‍ എന്നിവയുടെ രക്തം കുടിക്കുന്ന ഇത്തരം കൊതുകുകള്‍ മനുഷ്യരെ കടിക്കുമ്ബോഴാണ് മനുഷ്യരില്‍ ജപ്പാന്‍ ജ്വരം ഉണ്ടാകുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ അസുഖം പകരില്ല.