ജസീറിന്റെ മയ്യിത്ത് നാളെ നാട്ടിലെത്തും: ജനാസ നമസ്‌കാരം രാവിലെ 7.30ന് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദില്‍

മുക്കം: ഖത്തറില്‍ വാഹനാപകടത്തില്‍പെട്ട് ഹമദ് ആശുപ്രതിയില്‍ മരണപ്പെട്ട ഗോതമ്പറോഡ് മുറത്തുമൂലയില്‍ ജസീറിന്റെ മയ്യിത്ത് ജനുവരി 8 തിങ്കള്‍ നാട്ടിലെത്തും.

രാവിലെ 6.30ന് ഗോതമ്പറോഡ് എ.എം.ഐ മദറസയില്‍ പൊതുദര്‍ശനത്തിനു ശേഷം 7.30ന് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും.
ഗോതമ്പറോഡ് തോണിച്ചാല്‍ ബഷീര്‍-സുബൈദ ദമ്പതികളുടെ മകനാണ്. ജനുവരി മൂന്നിന് ജസീര്‍ ഓടിച്ച ടാങ്കര്‍ അബൂ നക്‌ല സ്ട്രീറ്റില്‍ വെച്ച് മറ്റൊരു ടാങ്കറിന്റെ പുറകിലിടിച്ചാണ് അപകടമുണ്ടായത്.
ഭാര്യ: റസീന. മമ്പാട് കോളേജില്‍ ബിരുദ വിദ്യാര്‍ഥി ഫാത്തിമ റജ, പത്താം ക്ലാസ് വിദ്യാര്‍ഥി നജ ഫാത്തിമ, നെല്ലിക്കാപറമ്പ് സി.എച്ച് സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന ജസ ഫാത്തിമ എന്നീ മൂന്ന് പെണ്‍ മക്കളാണ്. സഹോദരിമാര്‍: സറീന, റഹീന, റസ്‌ല.

spot_img

Related Articles

Latest news