എം.വി ശ്രേയസ് കുമാറിന് പൂർണ്ണ പിന്തുണയുമായി ജെ.സി.സി. സൗദി അറേബ്യ

ദമ്മാം: എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയസ് കുമാറിൻ്റെ നേതൃത്വത്തിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും ജനതാ കൾച്ചറൽ സെന്റർ സൗദി സെൻട്രൽ കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ അറിയിച്ചു.

വിമതപക്ഷമായി നിലയുറപ്പിക്കാതെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ എല്ലാവരും ഒറ്റക്കെട്ടായി അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകണമെന്നും ജെ.സി.സി സൗദി സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

വെബിനാറിൽ ചേർന്ന യോഗത്തിൽ ജെ.സി.സി പ്രസിഡന്റ് ഗഫൂർ ചാലിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുളിമൂട്ടിൽ ഉണ്ണി, വൈസ് പ്രസിഡൻ്റുമാരായ ഹക്കീം തരകത്ത്, ശിഹാബ് തരിപ്പാലപറമ്പിൽ, ട്രഷറർ മനാഫ് കാരശ്ശേരി, ജോ:സെക്രട്ടറി സി.എ ജലീൽ എന്നിവർ സംസാരിച്ചു.

spot_img

Related Articles

Latest news